2030 കോമൺവെൽത്ത് ഗെയിംസ് ആതിഥേയരാകാൻ ഇന്ത്യയ്ക്ക് താൽപര്യം; അഹമ്മദാബാദ്, ഭുവനേശ്വർ പരിഗണനയിൽ

Mail This Article
ന്യൂഡൽഹി ∙ കോമൺവെൽത്ത് ഗെയിംസിനു വീണ്ടും ആതിഥ്യം വഹിക്കാനുള്ള പദ്ധതിയുമായി ഇന്ത്യ. 2030ലെ ഗെയിംസിന് ആതിഥ്യം വഹിക്കാനുള്ള അനൗദ്യോഗിക ചർച്ചകൾ കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ (സിജിഎഫ്) അധികൃതരുമായി ഇന്ത്യ ആരംഭിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ്, ഒഡീഷയിലെ ഭുവനേശ്വർ എന്നീ സ്ഥലങ്ങളാണു പ്രാഥമിക പരിഗണനയിലുള്ളത്.
ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിന്റെ ഇടവേളയിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് പി.ടി.ഉഷ, സിജിഎഫ് പ്രസിഡന്റ് ക്രിസ് ജെൻകിൻസുമായി വിഷയം ചർച്ച ചെയ്തുവെന്നാണു വിവരം. ക്രിസ് ജെൻകിൻസിന്റെ നേതൃത്വത്തിലുള്ള സിജിഎഫ് സംഘം ഗുജറാത്ത് സന്ദർശിക്കുകയും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.
2010ലാണ് ഇന്ത്യ ഇതിനു മുൻപു കോമൺവെൽത്ത് ഗെയിംസിന് ആതിഥ്യം വഹിച്ചത്; ഡൽഹിയിൽ. 2036ലെ ഒളിംപിക്സിന് ആതിഥ്യം വഹിക്കാനുള്ള ശ്രമങ്ങളും ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.