ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര കായിക മന്ത്രാലയം രൂപീകരിച്ച സ്പോർട്സ് എക്സ്പേർട്ട് അഡ്വൈസറി കമ്മിറ്റിയിൽ മലയാളിയായ ഒളിംപ്യൻ ഷൈനി വിൽസനും. സബ്–ജൂനിയർ, ജൂനിയർ തലത്തിൽ മികച്ച കായികതാരങ്ങളുടെ സിലക്‌ഷൻ, ദേശീയ ടീമുകളുടെ തിരഞ്ഞെടുപ്പ്, ദേശീയ ക്യാംപുകളിലെ നിരീക്ഷണം, വിദേശ പരിശീലകരുടെ ഉൾപ്പെടെ പ്രകടനം വിലയിരുത്തൽ, കായികതാരങ്ങളുടെ പരാതികൾ പരിശോധിക്കൽ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു മുൻ രാജ്യാന്തര താരങ്ങൾ ഉൾപ്പെടുന്ന സമിതിക്കു രൂപം നൽകിയിരിക്കുന്നത്.  കേന്ദ്ര കായിക മന്ത്രിയാണു 17 അംഗ സമിതിയുടെ അധ്യക്ഷൻ. കായിക സഹമന്ത്രി ഉപാധ്യക്ഷനും കായിക മന്ത്രാലയം സെക്രട്ടറി കൺവീനറുമാണ്. ഷൈനി വിൽസനു പുറമേ എംസി മേരി കോം, ലിയാൻഡർ പെയ്സ് തുടങ്ങിയവരുമുണ്ട്.

English Summary:

Olympian Shiny Wilson joins the Union Ministry of Sports' Expert Advisory Committee, tasked with athlete selection, national team formation, and performance evaluation. The committee also includes other prominent Indian athletes.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com