മോശം പ്രകടനത്തിന് കാരണം സർക്കാരിന്റെ അനാസ്ഥ: കെഒഎ

Mail This Article
ഡെറാഡൂൺ ∙ ദേശീയ ഗെയിംസ് മെഡൽ പട്ടികയിൽ കേരളം പിന്നാക്കം പോകാൻ കാരണം സംസ്ഥാനത്തെ കായിക മന്ത്രിയും സ്പോർട്സ് കൗൺസിലുമാണെന്ന് കേരള ഒളിംപിക് അസോസിയേഷൻ (കെഒഎ) പ്രസിഡന്റ് വി. സുനിൽകുമാർ. കോവിഡിനു ശേഷം സംസ്ഥാനത്തെ കായിക മേഖലയുടെ പുരോഗതിക്കു വേണ്ടി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് സുനിൽകുമാർ ആരോപിച്ചു.
താരങ്ങൾക്കു പരിശീലനം നടത്താനോ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനോ സഹായം ലഭിക്കുന്നില്ല. പണം ലഭിക്കാത്തതു മൂലം പല കായിക അസോസിയേഷനുകൾക്കും ഗെയിംസിനു വേണ്ടി ക്യാംപുകൾ നടത്താനായില്ല. കുറഞ്ഞത് 30 ദിവസമെങ്കിലും പരിശീലനം നടത്താതെ എങ്ങനെ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയും?
കേരളത്തിനു വേണ്ടി മെഡൽ നേടുന്നവരെ സർവീസസും മറ്റു സംസ്ഥാനങ്ങളും കൊണ്ടു പോവുകയാണ്. അതു തടയാനാകുന്നില്ല. സ്പോർട്സ് ക്വോട്ടയിൽ നിയമനം നേടുന്നവരെ കേരളത്തിലെ കായിക മേഖലയുടെ പുരോഗതിക്കായി പ്രയോജനപ്പെടുത്താൻ കഴിയുന്നില്ലെന്നും സുനിൽകുമാർ പറഞ്ഞു.