ADVERTISEMENT

ബികാനിർ∙ ജൂനിയർ ദേശീയ ഗെയിംസിൽ സ്വർണ മെഡൽ നേടിയ വെയ്റ്റ്ലിഫിറ്റിങ് താരം പരിശീലനത്തിനിടെ 270 കിലോ ഭാരമുള്ള ഇരുമ്പു ‘റോഡ്’ കഴുത്തിൽ വീണുമരിച്ചു. രാജസ്ഥാനിലെ ബികാനിറിലുള്ള ജിമ്മിൽ പരിശീലിക്കുന്നതിനിടെ 17 വയസ്സുകാരിയായ യാസ്തിക ആചാര്യയാണു മരിച്ചത്. ഇരുമ്പു ദണ്ഡ് വീണ് യാസ്തികയുടെ കഴുത്ത് ഒടിഞ്ഞുപോയതായി പൊലീസ് ഉദ്യോഗസ്ഥനായ വിക്രം തിവാരി പ്രതികരിച്ചു.

താരത്തിന്റെ പരിശീലന വിഡിയോ പുറത്തുവന്നിട്ടുണ്ട്. അടുത്തു തന്നെ പരിശീലകനും നിൽക്കുന്നുണ്ടെങ്കിലും ഭാരം താങ്ങാനാകാതെ ഇരുവരും താഴെ വീഴുകയായിരുന്നു. വീഴ്ച്ചയിൽ പരിശീലകനും പരുക്കേറ്റു. യാസ്തികയെ ഉടൻ‌ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾ‌ക്കു കൈമാറി. വെയ്റ്റ്ലിഫ്റ്റിങ്ങിലെ സ്ക്വാട്ട്, ബെഞ്ച് പ്രസ്, ഡെഡ് ലിഫ്റ്റ് തുടങ്ങിയ ഇനങ്ങൾ ഒളിംപിക്സ് പോലുള്ള ഗെയിംസുകളിൽ ഉൾപ്പെടുത്തിയിട്ടില്ല.

English Summary:

270kg Rod Falls On Powerlifter's Neck During Training, Medallist Athlete Dies

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com