ADVERTISEMENT

ന്യൂഡൽഹി ∙ 2030 കോമൺവെൽത്ത് ഗെയിംസിനു ആതിഥ്യം വഹിക്കാൻ താൽപര്യമുണ്ടെന്നു കാട്ടി കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷന്(സിജിഎഫ്) ഇന്ത്യ കത്തയച്ചു. ഗുജറാത്തിലെ അഹമ്മദാബാദ്, ഒഡീഷയിലെ ഭുവനേശ്വർ എന്നീ സ്ഥലങ്ങളാണു പ്രാഥമിക പരിഗണനയിലുള്ളത്.  ഡെറാഡൂണിൽ നടന്ന ദേശീയ ഗെയിംസിന്റെ ഇടവേളയിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ(ഐഒഎ) പ്രസിഡന്റ് പി.ടി.ഉഷ സിജിഎഫ് പ്രസിഡന്റ് ക്രിസ് ജെൻകിൻസുമായി ഈ വിഷയം ചർച്ച ചെയ്തിരുന്നു.  2010ൽ ഡൽഹിയിലാണ് ഇന്ത്യ ഇതിനു മുൻപു കോമൺവെൽത്ത് ഗെയിംസിന് ആതിഥ്യം വഹിച്ചത്. 2036 ഒളിംപിക്സിന് ആതിഥ്യം വഹിക്കാനുള്ള ശ്രമങ്ങളും ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. 

English Summary:

India is vying to host the 2030 Commonwealth Games, with Ahmedabad and Bhubaneswar as potential venues. This bid follows India's previous successful hosting in 2010 and its ambition to host the 2036 Olympics.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com