22 വർഷത്തെ കരിയർ, ശരത് കമൽ വിരമിക്കുന്നു; ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ നിത്യഹരിത നായകൻ

Mail This Article
×
ചെന്നൈ ∙ ടേബിൾ ടെന്നിസിലെ ഇന്ത്യയുടെ നിത്യഹരിത നായകൻ അജന്ത ശരത് കമൽ വിരമിക്കുന്നു. 22 വർഷം കരിയറിനൊടുവിൽ ഈ മാസം അവസാനം ടേബിൾ ടെന്നിസിനോട് വിടപറയുമെന്ന് ശരത് കമൽ (42) അറിയിച്ചു. സ്വദേശമായ ചെന്നൈയിൽ 25ന് ആരംഭിക്കുന്ന ഡബ്ല്യുടിടി സ്റ്റാർ കണ്ടന്റർ ടൂർണമെന്റാണ് വിടവാങ്ങൽ മത്സരം.
ടേബിൾ ടെന്നിസിലെ രാജ്യാന്തര വേദികളിൽ 2 പതിറ്റാണ്ടുകാലം പതിവുകാരനായിരുന്ന ശരത് കമൽ 5 ഒളിംപിക്സുകളിൽ പങ്കെടുത്തു. കോമൺവെൽത്ത് ഗെയിംസുകളിൽ 7 സ്വർണം ഉൾപ്പെടെ 13 മെഡലുകൾ നേടി. ടേബിൾ ടെന്നിസിൽ നാളിതുവരെ ഇന്ത്യയ്ക്കു ലഭിച്ച 2 ഏഷ്യൻ ഗെയിംസ് മെഡലുകളിലും ശരത് കമലിന്റെ കയ്യൊപ്പുണ്ടായിരുന്നു.
English Summary:
Sharath Kamal: Sharath Kamal retires after a distinguished career. The Indian table tennis star will end his 22-year journey at the WTT Star Contender tournament in Chennai.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.