ഹി ഈസ് എ ഫൈറ്റർ; ലോക ജൂനിയർ ചെസ് വേദിയിൽനിന്ന് പ്രണവ് വെങ്കടേഷിന്റെ പിതാവ് ‘മനോരമ’യോടു സംസാരിക്കുന്നു...

Mail This Article
‘‘ഞങ്ങളുടെ ഇത്രനാളത്തെ പ്രയത്നം ഫലം കണ്ടതിന്റെ സന്തോഷം. ഇന്നലെ വരെ അവന്റെ പ്രകടനത്തെക്കുറിച്ച് അമ്മ ഇന്ദുമതിയെ അറിയിച്ചിരുന്നില്ല. ഇന്ന് കിരീടനേട്ടം അറിഞ്ഞതോടെ ഇന്ദുവിനും സന്തോഷം’’–മോണ്ടിനെഗ്രോയിലെ പെട്രോവാക്കിൽ മകനൊപ്പമുള്ള പ്രണവിന്റെ പിതാവ് എം. വെങ്കടേഷ് ‘മനോരമ’യോടു പറഞ്ഞു.
‘‘ഏകമകനാണ് പ്രണവ്. ആറരവയസ്സുള്ളപ്പോഴാണ് കളി പഠിച്ചത്. എന്റെ ബന്ധുവിന്റെ വീട്ടിൽ പ്രണവിനൊപ്പം ചെന്നതായിരുന്നു ഞാൻ. അവിടെ ഞാൻ മരുമകനുമായി ചെസ് കളിച്ചു. അതു കണ്ടാണ് പ്രണവിനു ചെസ് കളിയിൽ താൽപര്യം ഉണർന്നത്.’–വെങ്കടേഷ് പറയുന്നു.
ഇവിടെ രണ്ടാം സീഡായപ്പോൾ എനിക്കു പ്രതീക്ഷയുണ്ടായിരുന്നു. ഒരിക്കലും വിട്ടുകൊടുക്കില്ല എന്നതാണ് ഞാൻ അവനിൽ കാണുന്ന ഗുണം. ഹി ഈസ് എ ഫൈറ്റർ. ആഗ്രഹിച്ചത് നേടിയെടുക്കാനുള്ള നിശ്ചയദാർഢ്യവുമുണ്ട്. ഇപ്പോഴെന്തായാലും വളരെ സന്തോഷം, അഭിമാനം’’–ചെന്നൈയിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന വെങ്കടേഷ് പറഞ്ഞു. ബെംഗളൂരു സ്വദേശിയാണ് വെങ്കടേഷ്. തമിഴ്നാട്ടിലെ കൃഷ്ണഗിരി കൂത്തങ്കര സ്വദേശിയാണ് പ്രണവിന്റെ അമ്മ ഇന്ദുമതി.