ഏഷ്യൻ അത്ലറ്റിക്സ്: ദേവക് ഭൂഷണിന് വെള്ളി

Mail This Article
×
ദമാം (സൗദി അറേബ്യ) ∙ ഏഷ്യൻ അണ്ടർ 18 അത്‌ലറ്റിക്സിൽ മലയാളി താരം ദേവക് ഭൂഷണിന് ഹൈജംപിൽ വെള്ളി. 2.03 മീറ്റർ പിന്നിട്ടാണ് ദേവക് രണ്ടാമതെത്തിയത്. കുവൈത്തിന്റെ മുഹമ്മദ് അൽദുവൈജിനാണ് സ്വർണം (2.05 മീറ്റർ). കോഴിക്കോട് ചേവായൂർ ഭാരതീയ വിദ്യാഭവൻ പ്ലസ്ടു വിദ്യാർഥിയായ ദേവക് പട്നയിൽ നടന്ന ദേശീയ യൂത്ത് അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ വെള്ളി നേടിയാണ് ഏഷ്യൻ ചാംപ്യൻഷിപ്പിന് യോഗ്യത നേടിയത്.
കോഴിക്കോട് വെള്ളിമാടുകുന്ന് മതിലഞ്ചേരിയിൽ വിജയ് ഭൂഷണിന്റെയും സൗമ്യ ചന്ദ്രന്റെയും മകനാണ്. സ്കൂളിലെ കായികാധ്യാപകൻ ധർമവ്രതന്റെ കീഴിലാണ് പരിശീലനം. ഒരു സ്വർണവും 5 വീതം വെള്ളിയും വെങ്കലവും സഹിതം ചാംപ്യൻഷിപ്പിൽ ഇന്ത്യ ആറാമതെത്തി. ഹിമാൻഷു ജാഖറാണ് ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്കു വേണ്ടി സ്വർണം നേടിയത് (67.57 മീറ്റർ).
English Summary:
Asian Athletics Championships: High Jump Silver for Devak Bhushan in Asian Under-18 Meet
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.