ADVERTISEMENT

കോട്ടയം∙ ഹിമാചൽപ്രദേശിൽ നടന്ന ദേശീയ പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ കേരളത്തിന് സ്വർണം. വനിതകളുടെ 63 കിലോഗ്രാം വിഭാഗത്തിൽ കോട്ടയം കളത്തിപ്പടി സ്വദേശി ക്രിസ്റ്റി സോളമനാണ് (47) സ്വർണം നേടിയത്. കളത്തിപ്പടിയിലെ  സോളമൻസ് ജിം ഫിറ്റ്നസ് സെന്റർ ആൻഡ് സ്പോർട്സ് ക്ലബിന്റെ ഉടമയും ഫിറ്റ്നസ് പരിശീലകയുമാണ് ക്രിസ്റ്റി.

പവർലിഫ്റ്റിങ് അസോസിയേഷൻ കഴിഞ്ഞ വർഷം ആലപ്പുഴയിൽ നടത്തിയ കേരള സ്റ്റേറ്റ് ബെഞ്ച്പ്രസ് മത്സരത്തിൽ സ്വർണ മെഡൽ നേടിയിരുന്നു. കഴിഞ്ഞ വർഷം തന്നെ മലപ്പുറത്തു നടന്ന കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിംസിലും പവർലിഫ്റ്റിങ്ങിൽ സ്വർണം നേടി. ഈ വർഷം ആദ്യം എറണാകുളത്ത് പവർലിഫ്റ്റിങ് അസോസിയേഷൻ കേരള സോൺ നടത്തിയ കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ്ങിൽ വെള്ളിയും സ്വന്തമാക്കി.

അമയന്നൂർ പാറയിൽ പി.ടി. ഏബ്രഹാമിന്റെയും അന്നമ്മയുടെയും മകൾ ആണ്. ഭർത്താവ്: സോളമൻ തോമസ്. മക്കൾ: സൂസൻ, ഗബ്രിയേൽ.

English Summary:

Kerala's Christy Solomon Bags Gold at National Powerlifting Championship

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com