ADVERTISEMENT

തിരുവനന്തപുരം ∙ ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിംസിൽ മെഡൽ നേടിയ കേരള താരങ്ങൾക്കുള്ള സമ്മാനത്തുക സർക്കാർ പ്രഖ്യാപിച്ചു. വ്യക്തിഗത ഇനങ്ങളിൽ സ്വർണം, വെള്ളി, വെങ്കല ജേതാക്കൾക്ക് യഥാക്രമം 5 ലക്ഷം, 3 ലക്ഷം, 2 ലക്ഷം രൂപ വീതവും ടീം ഇനങ്ങളിലെ മെഡൽ ജേതാക്കൾക്ക് യഥാക്രമം 2 ലക്ഷം, 1.5 ലക്ഷം, ഒരു ലക്ഷം വീതവുമാണ് സമ്മാനം.

കായിക വകുപ്പ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര മേയ് 21ന് സമാപിച്ച ശേഷം സംഘടിപ്പിക്കുന്ന പരിപാടിയിൽ തുക സമ്മാനിക്കുമെന്നു മന്ത്രി വി.അബ്ദുറഹിമാൻ അറിയിച്ചു. കേരള സ്പോർട്സ് കൗൺസിലിൽ നിന്ന് 2021നു ശേഷം വിരമിച്ചവർക്ക് നൽകാനുളള പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ 11.28 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതും വൈകാതെ നൽകും.

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ കേരളത്തിലെത്തിയ ശേഷം സംയുക്തമായി പ്രഖ്യാപിക്കുമെന്നും  മന്ത്രി പറഞ്ഞു. 

English Summary:

Kerala athletes who won medals at the National Games will receive significant cash awards. Gold medalists get ₹500,000, silver ₹300,000, and bronze ₹200,000.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com