രാജ്യാന്തര ചെസ് കോട്ടയത്ത് ഇന്നുമുതൽ; 16 രാജ്യങ്ങളിൽ നിന്നുള്ള 232 താരങ്ങൾ പങ്കെടുക്കും

Mail This Article
×
കോട്ടയം ∙ കോട്ടയം ചെസ് അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര ഗ്രാൻഡ്മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിന് ഇന്നു കോട്ടയത്തു തുടക്കം. 16 രാജ്യങ്ങളിൽ നിന്നു 232 താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റ് മേയ് 7 വരെയാണ്.
ഫിഡെ റേറ്റിങ്ങിൽ 1400നു മുകളിലുള്ളവർ പങ്കെടുക്കുന്ന കാറ്റഗറി എ വിഭാഗത്തിനൊപ്പം റേറ്റിങ്ങിൽ താഴെ നിൽക്കുന്നവർക്കും റേറ്റിങ് ഇല്ലാത്തവർക്കുമായുള്ള കാറ്റഗറി ബി മത്സരങ്ങൾ മേയ് ഒന്നു മുതൽ 3 വരെയും നടക്കും.
കാറ്റഗറി എ മത്സരങ്ങൾ കോട്ടയം കഞ്ഞിക്കുഴി കോർട്ട് യാഡ് ബാൻക്വിറ്റ് ഹാളിലും കാറ്റഗറി ബി മത്സരങ്ങൾ കോട്ടയം എസ്എച്ച് മൗണ്ട് ഐതൗസ കൺവൻഷൻ സെന്ററിലുമാണു നടക്കുന്നത്. ആകെ സമ്മാനത്തുക 30 ലക്ഷം രൂപ.
English Summary:
Chess Tournament: International Chess Tournament Commences in Kottayam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.