ADVERTISEMENT

മയാമി ഗാർഡൻസ് ∙ രണ്ടു വർഷം മുൻപ് സർക്യൂട്ടിലെ ഏറ്റവും വേഗം കുറഞ്ഞ ടീം എന്ന ചീത്തപ്പേരുമായാണ് ഓസ്കർ പ്രിയാസ്ട്രിയും മക്‌ലാരനും മയാമി ഗ്രാൻപ്രിയിൽ നിന്നു മടങ്ങിയത്. രണ്ടു വർഷത്തിനിപ്പുറം അതേ സർക്യൂട്ടിൽ മക്‌ലാരനു വേണ്ടി പിയാസ്ട്രി ഇന്നലെ ജേതാവായി. 

ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ ഈ സീസണിൽ പിയാസ്ട്രിയുടെ നാലാം ജയമാണിത്. തുടർച്ചയായ മൂന്നാം ജയവും. മക്‌ലാരന്റെ തന്നെ ലാൻഡോ നോറിസ് രണ്ടാമതായി ഫിനിഷ് ചെയ്തു. പോൾ പൊസിഷനിൽ റേസ് ആരംഭിച്ച റെഡ്ബുൾ താരവും നിലവിലെ ചാംപ്യനുമായ മാക്സ് വേർസ്റ്റപ്പൻ നാലാമതായി.

ജയത്തോടെ 131 പോയിന്റുമായി ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ പിയാസ്ട്രി ഒന്നാം സ്ഥാനം നിലനിർത്തി.  115 പോയിന്റുമായി നോറിസ് രണ്ടാമതുണ്ട്. ടീമുകളുടെ പട്ടികയിൽ 241 പോയിന്റുമായി മക്‌ലാരൻ ബഹുദൂരം മുന്നിലാണ്.

English Summary:

Piastri Triumphs: McLaren Dominates the Miami Grand Prix

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com