അഭിയയ്ക്ക് വീടൊരുങ്ങി; സഹായഹസ്തം മനോരമ വാർത്തയെത്തുടർന്ന്

Mail This Article
×
കൊച്ചി ∙ യുവ അത്‌ലീറ്റ് അഭിയ ആൻ ജിജിക്ക് ഇനി പുതിയ വീടിന്റെ സുരക്ഷിതത്വം. കോട്ടയം മുണ്ടക്കയം പുലിക്കുന്ന് സ്വദേശിയും മുണ്ടക്കയം സെന്റ് ആന്റണീസ് ഹൈസ്കൂൾ 10–ാം ക്ലാസ് വിദ്യാർഥിയുമായ അഭിയയ്ക്കു മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പാണു വീടു നിർമിച്ചു നൽകിയത്. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് സ്പോർട്സ് ഡയറക്ടർ ഹന്ന മുത്തൂറ്റ് ഇന്നു രാവിലെ 10.30 നു നടക്കുന്ന ചടങ്ങിൽ താക്കോൽ സമ്മാനിക്കും.
മികച്ച അത്‌ലീറ്റായ അഭിയയുടെ സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ചു ‘മലയാള മനോരമ’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പുലിക്കുന്നിൽ അഭിയയുടെ കുടുംബത്തിന്റെ പേരിലുള്ള സ്ഥലത്തു 10.5 ലക്ഷം രൂപ മുടക്കിയാണു വീടു നിർമിച്ചത്.
English Summary:
Abiya Anjiji's Dream Home: Muthoot Pappachan Group Builds New House
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.