ഏഷ്യാ കപ്പ് ഹോക്കി കളിക്കാൻ ഇന്ത്യ അനുമതി നൽകുമോ? പാക്കിസ്ഥാൻ വിട്ടുനിൽക്കാൻ സാധ്യത

Mail This Article
ന്യൂഡൽഹി∙ അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പ് ഹോക്കി ടൂർണമെന്റിൽ നിന്നു പാക്കിസ്ഥാൻ വിട്ടുനിൽക്കാൻ സാധ്യത. പാക്കിസ്ഥാൻ മത്സരിക്കാൻ സന്നദ്ധത അറിയിച്ചാലും കേന്ദ്ര സർക്കാർ അനുമതി നൽകിയാൽ മാത്രമേ പാക്ക് ടീമിന് ഇന്ത്യയിലേക്കു വരാൻ സാധിക്കൂ. ഈ സാഹചര്യത്തിൽ പാക്കിസ്ഥാന്റെ പങ്കാളിത്തം സംശയമാണെന്നു ഹോക്കി ഇന്ത്യ അധികൃതർ പറഞ്ഞു.
മുൻപ്, 2016ലെ പഠാൻകോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആ വർഷം ഇന്ത്യയിൽ നടന്ന ജൂനിയർ ഹോക്കി ലോകകപ്പിൽ നിന്നു പാക്കിസ്ഥാൻ വിട്ടുനിന്നിരുന്നു.ബിഹാറിലെ രാജ്ഗീറിൽ ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 7 വരെയാണ് ടൂർണമെന്റ് തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യയ്ക്കു പുറമേ, പാക്കിസ്ഥാൻ, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, മലേഷ്യ, ഒമാൻ, ചൈനീസ് തായ്പേയ് എന്നിവരാണ് ടൂർണമെന്റിന്റെ 12–ാം പതിപ്പിൽ മത്സരിക്കുന്നത്. ദക്ഷിണ കൊറിയയാണ് നിലവിലെ ചാംപ്യൻമാർ.