ADVERTISEMENT

ബാങ്കോക്ക് ∙ ഇന്ത്യൻ താരം ലക്ഷ്യ സെൻ തായ്‌ലൻഡ് ഓപ്പൺ ബാഡ്മിന്റന്റെ ആദ്യ റൗണ്ടിൽ പുറത്ത്. അയർലൻഡ‍ിന്റെ നട്ട് എൻഗയനാണ് (18-21, 21-9, 17-21) മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ ലക്ഷ്യയെ വീഴ്ത്തിയത്. 

ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ലക്ഷ്യ രണ്ടാം സെറ്റിൽ എതിരാളിയെ നിഷ്പ്രഭമാക്കിയെങ്കിലും നിർണായകമായ മൂന്നാം സെറ്റി‍ൽ ആ മികവ് ആവർത്തിക്കാനായില്ല. 

പുരുഷ സിംഗിൾസിൽ മറ്റൊരു ഇന്ത്യൻ താരം പ്രിയാംശ് രജാവത്തും പുറത്തായപ്പോൾ വനിതാ സിംഗിൾസിൽ അകർഷി കശ്യപ്, ഉന്നതി ഹൂഡ എന്നിവരുടെ ആദ്യ റൗണ്ട് വിജയങ്ങൾ ഇന്ത്യയ്ക്ക് ആശ്വാസമായി. 

English Summary:

Lakshya Sen's Thailand Open campaign ends in the first round after a three-set defeat to Nhat Nguyen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com