ADVERTISEMENT

കുമീ (ദക്ഷിണ കൊറിയ)∙ ഏഷ്യൻ അത്‍‌ലറ്റിക് ചാംപ്യൻഷിപ്പിന്റെ ആദ്യ ദിനം ഇന്ത്യയ്ക്ക് രണ്ടു മെഡൽ. പുരുഷൻമാരുടെ 10,000 ഓട്ടത്തിൽ ദേശീയ റെക്കോർഡ് ഉടമ കൂടിയായ യുപി സ്വദേശി ഗുൽവീർ സ്വർണം നേടിയപ്പോൾ പുരുഷൻമാരുടെ 20 കിലോമീറ്റർ റേസ് വോക്കിൽ തമിഴ്നാട് സ്വദേശിയായ സെർവിൻ സെബാസ്റ്റ്യൻ വെങ്കലം സ്വന്തമാക്കി.

മെഡൽ പട്ടികയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 5 സ്വർണവും 2 വെള്ളിയുമടക്കം 7 മെഡലുമായി ചൈനയാണ് ഒന്നാമത്. വനിതാ ജാവലിനിൽ മെഡൽ പ്രതീക്ഷയായിരുന്ന അന്നു റാണി നാലാം സ്ഥാനത്തായി. ഇന്നു പുരുഷ ട്രിപ്പിൾ ജംപ് ഫൈനലിൽ അബ്ദുല്ല അബൂബക്കറും വനിതാ ലോങ്ജംപ് യോഗ്യതാ റൗണ്ടിൽ ആൻസി സോജൻ മത്സരിക്കുന്നുണ്ട്.

English Summary:

Asian Athletics Championship: India's Gulveer Shines with Gold; India Wins Two Medals on Day 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com