സ്പാനിഷ് ഗ്രാൻപ്രിയിൽ മക്‌ലാരന്റെ ഓസ്ട്രേലിയൻ ഡ്രൈവർ ഓസ്കർ പിയാസ്ട്രി ജേതാവ്; നോറിസ് രണ്ടാമത്

Mail This Article
×
ബാർസിലോന∙ ഫോർമുല വൺ കാറോട്ട മത്സരത്തിലെ സ്പാനിഷ് ഗ്രാൻപ്രിയിൽ മക്‌ലാരന്റെ ഓസ്ട്രേലിയൻ ഡ്രൈവർ ഓസ്കർ പിയാസ്ട്രി ജേതാവ്. പോൾ പൊസിഷനിൽ മത്സരം ആരംഭിച്ച പിയാസ്ട്രി ഒന്നാമതായി ഫിനിഷ് ചെയ്തപ്പോൾ മക്‌ലാരനിലെ സഹതാരം ലാൻഡോ നോറിസ് രണ്ടാമതെത്തി. ഫെറാറിയുടെ ചാൾസ് ലെക്ലെയറാണ് മൂന്നാമത്.
സീസണിലെ 9 റേസുകളിൽ ഇത് അഞ്ചാം തവണയാണ് പിയാസ്ട്രി ജേതാവാകുന്നത്. ജയത്തോടെ ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ 186 പോയിന്റുമായി പിയാസ്ട്രി ഒന്നാം സ്ഥാനത്തെ ലീഡുയർത്തി. 176 പോയിന്റുമായി നോറിസാണ് രണ്ടാമത്.
English Summary:
Oscar Piastri dominates the Spanish Grand Prix, securing his fifth win of the season and extending his lead in the Formula 1 Drivers' Championship. The McLaren driver started from pole position and finished ahead of teammate Lando Norris.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.