മുൻ രാജ്യാന്തര ബാസ്കറ്റ്ബോൾ താരം മുഹമ്മദ് ഇക്ബാൽ ഓർമയായി; അന്ത്യം കൊച്ചിയിൽ, കബറടക്കം നടത്തി

Mail This Article
×
കൊച്ചി∙ ഉയരക്കാരുടെ കളിയിൽ ഉയരങ്ങൾ കീഴടക്കിയ മുൻ ഇന്ത്യൻ ബാസ്കറ്റ്ബോൾ താരം കൊച്ചി മാടവന പനക്കപ്പറമ്പ് മുഹമ്മദ് ഇക്ബാൽ (74) ഇനി ഓർമ. 1969ൽ ഇന്ത്യൻ ഓൾ സ്റ്റാർ ബഹുമതി നേടി ദേശീയതലത്തിൽ ശ്രദ്ധേയനായ ഇക്ബാലിന്റെ വിയോഗം ഇന്നലെ പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. മൂന്നു ദിവസമായി ചികിത്സയിലായിരുന്നു. നെസ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടറായിരുന്നു. കബറടക്കം നടത്തി.
ടോക്കിയോയിൽ 1971ൽ നടന്ന ഏഷ്യൻ ബാസ്കറ്റ് ബോൾ ചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഇക്ബാൽ കേരള സീനിയർ ടീം നായകനുമായിരുന്നു. മുൻകാല ബാസ്കറ്റ്ബോൾ താരങ്ങളുടെ കൂട്ടായ്മയായ ടീം റീബോണ്ടിന്റെ പ്രസിഡന്റായിരുന്നു.
ഭാര്യ: ആലുവ മാനാടത്ത് റാബിയ. മക്കൾ: ടീന (അബുദാബി), ആസിഫ് (എക്സ്പഡൈറ്റേഴ്സ്, കൊച്ചി). മരുമക്കൾ: സൂരജ് (അബുദാബി),ഐഷ.
English Summary:
Mohammed Iqbal: Former Indian Basketball Star Mohammed Iqbal Passes Away.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.