ഗുകേഷിനെ കീഴടക്കി നകാമുറ

Mail This Article
×
സ്റ്റവാങ്ങീർ (നോർവേ) ∙ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷിന്റെ ക്ലാസിക്കൽ ചെസിലെ ജൈത്രയാത്രയ്ക്കു താൽക്കാലിക വിരാമം. 8–ാം റൗണ്ട് മത്സരത്തിൽ അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ ഹികാരു നകാമുറയോടു ഗുകേഷ് തോൽവി വഴങ്ങി. 3–ാം റൗണ്ട് മത്സരത്തിൽ നകാമുറയെ ഗുകേഷ് തോൽപിച്ചിരുന്നു. അതേസമയം, അർജുൻ എരിഗെയ്സി അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ ഫാബിയാനോ കരുവാനയെ തോൽപിച്ചു. വനിതകളിൽ സ്പാനിഷ് ഇന്റർനാഷനൽ മാസ്റ്റർ സാറ ഖാദേമിനെ തോൽപിച്ച ഇന്ത്യക്കാരി കൊനേരു ഹംപി പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി (13.5 പോയിന്റ്).
English Summary:
Chess Showdown: Nakamura Halts Gukesh's Winning Streak in Stavanger Chess Classic
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.