ADVERTISEMENT

കോഴിക്കോട് ∙ പ്രൈം വോളിബോൾ ലീഗ് നാലാം സീസൺ താരലേത്തിൽ മിന്നിത്തിളങ്ങി ജെറോം വിനീത്. ഇന്നലെ കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ നടന്ന താരലേലത്തിൽ ഏറ്റവും ഉയർന്ന തുകയായ 22.5 ലക്ഷം രൂപയ്ക്ക് ജെറോം വിനീതുമായി ചെന്നൈ ബ്ലിറ്റ്സ് കരാർ ഒപ്പിട്ടു. ചെന്നൈ ബ്ലിറ്റ്സ്, ബംഗളൂരു ടോർപിഡോസ്, കൊൽക്കത്ത തണ്ടർബോൾട്ട്സ് ടീമുകളായിരുന്നു മുൻ കാലിക്കറ്റ് താരം ജെറൊം വിനീതിനായി രാഗത്തുണ്ടായിരുന്നത്. പ്ലാറ്റിനം വിഭാഗത്തിൽ ഇതേ തുകയ്ക്ക് മലയാളി താരം ഷമീമുദ്ദീനെ ആതിഥേയരായ കാലിക്കറ്റ് ഹീറോസ് സ്വന്തമാക്കി. തിളങ്ങി. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്‌ ഷമീമുദ്ദീൻ.

കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് വിനിത് കുമാറിനെ സ്വന്തമാക്കിയതും 22.5 ലക്ഷം രൂപയ്ക്കാണ്. അമൽ കെ തോമസ് (6.5 ലക്ഷം), ഗോൾഡ് വിഭാഗത്തിൽ 14.75 ലക്ഷം രൂപയ്ക്ക് ജസ്ജോദ് സിങ് എന്നിവരും വിനിത് കുമാറിനൊപ്പം കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ടീമിലെത്തി. റൈറ്റ് ടു മാച്ചിലൂടെ കാലിക്കറ്റ് ഹീറോസ് പരിചയസമ്പന്നരായ മോഹൻ ഉക്രപാണ്ഡ്യനെയും എസ്. സന്തോഷിനെയും എട്ട് ലക്ഷത്തിന് സ്വന്തമാക്കി. ബംഗളൂരു ടോർപിഡോസ് ഗോൾഡ് വിഭാഗത്തിൽ പി.വി ജിഷ്ണുവിനെ 14 ലക്ഷത്തിനു സ്വന്തമാക്കി.  6.5 ലക്ഷത്തിന് ജോയെൽ ബെഞ്ചമിൻ ജെ, അഞ്ച് ലക്ഷം വീതം രൂപയ്ക്ക് ഐബിൻ ജോസ്, രോഹിത് കുമാർ എന്നിവരും ടീമിലെത്തി.

എം അശ്വിൻരാജ്, സമീർ ചൗധരി (റൈറ്റ് ടു മാച്ച്) എന്നിവരെയും എട്ട് ലക്ഷം വീതം ചെലവാക്കി ചൈന്നെ പ്ലാറ്റിനം വിഭാഗത്തിൽനിന്ന് സ്വന്തമാക്കി. അഹമ്മദാബാദ് ഡിഫൻഡേഴ്സ് 11.5 ലക്ഷത്തിന് റൈറ്റ് ടു മാച്ചിലൂടെ ഷോൺ.ടി.ജോണിനെ നിലനിർത്തി. അംഗമുത്തു, ജി.എസ്.അഖിൻ എന്നിവരെയും യഥാക്രമം 11, 10.5 ലക്ഷം രൂപയ്ക്ക് ടീം സ്വന്തമാക്കി. പ്ലാറ്റിനം വിഭാഗത്തിൽനിന്ന് ഒമ്പത് ലക്ഷം രൂപയ്ക്ക് ഡൽഹി തൂഫാൻസ് ആയുഷിനെ സ്വന്തമാക്കി. ഗോൾഡ് വിഭാഗത്തിൽനിന്ന് അഞ്ചുലക്ഷത്തിന് ജോർജ് ആന്റണിയെയും ആറര ലക്ഷത്തിന് മന്നത്ത് ചൗധരിയെയും സ്വന്തമാക്കി.

പ്ലാറ്റിനം വിഭാഗത്തിൽ പതിനാറ് ലക്ഷത്തിന് ശിഖർ സിങ്ങിനെ  ഹൈദരാബാദ് ബ്ലാക്ഹോക്സ് നേടി. അമൻ കുമാറിനെ 11.5 ലക്ഷത്തിനും ദീപു വേണുഗോപാലിനെ 5.75 ലക്ഷത്തിനും രൂപയ്ക്കും നേടി. മുംബൈ മിറ്റിയോഴ്സ് പ്ലാറ്റിനം വിഭാഗത്തിൽ എ.കാർത്തിക്, ലാഡ് ഓം വസന്ത് എന്നിരെ എട്ട് ലക്ഷം വീതം രൂപയ്ക്ക് സ്വന്തമാക്കി. ഗോൾഡ് വിഭാഗത്തിൽ 6.25 ലക്ഷത്തിന് വിപുൽ കുമാറിനെയും സ്വന്തമാക്കി. കൊൽക്കത്ത തണ്ടർബോൾട്സ് 6 ലക്ഷത്തിന് ഗോൾഡ് വിഭാഗത്തിൽനിന്ന് പങ്കജ് ശർമയെയും 5 ലക്ഷത്തിന് സർജൻ ഷെട്ടിയെയും സ്വന്തമാക്കി.

English Summary:

Jerome Vineeth: Chennai Blitz Snags Volleyball Star for Record 22.5 Lakhs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com