Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോളിയാശാൻ

raghavan-nayarambalam1 പി.സി. രാഘവൻ നായരമ്പലത്തെ വോളിബോൾ കളരിയിൽ.

വൈപ്പിൻ ∙ നായരമ്പലത്തെ വോളിബോൾ കോർട്ടിൽ ആരവങ്ങൾ ഉയർന്നു തുടങ്ങിയിട്ടു കാൽ നൂറ്റാണ്ടു പിന്നിടുന്നു. ഇവിടെ കളി പഠിച്ചിറങ്ങി നാട്ടിലും വിദേശത്തും മികവു തെളിയിച്ചതു നൂറുകണക്കിനു വനിതാ താരങ്ങൾ. ആ മികവിന്റെ ബലത്തിൽ ജോലി ലഭിച്ചവരും അതുവഴി കരകയറിയ കുടുംബങ്ങളും ഒട്ടേറെ. എല്ലാറ്റിനും കാരണക്കാരനായ പി.സി. രാഘവൻ എന്ന പഴയ സർവീസസ് താരം ഇപ്പോഴും ഇവിടെ കോർട്ടിലുണ്ട്; പ്രായത്തിന്റെ അവശതകളെ കൂസാതെ.

ഈ കളരിയിൽ നിന്നു ദേശീയ വോളി മൽസരങ്ങളിൽ പങ്കെടുത്തവർ മുന്നൂറിലേറെ. ഏഴു കുട്ടികൾ രാജ്യാന്തര മൽസരങ്ങൾ കളിച്ചു. കളിമികവിന്റെ ബലത്തിൽ സംസ്ഥാന, കേന്ദ്ര സർക്കാർ ജോലികൾ സമ്പാദിച്ചവർ ഇരുപതിലേറെ. ഒരുകാലത്തു വോളിബോൾ പ്രേമികൾക്കെല്ലാം പരിചിതനായിരുന്നു സർവീസസ് (ആർട്ടിലറി) ടീമിന്റെ നെടുംതൂണായ രാഘവൻ. തന്നെ രാജ്യം മുഴുവനുമറിയുന്ന കളിക്കാരനാക്കിയ വോളിബോളിനു ജൻമനാട്ടിൽ അദ്ദേഹം ചെയ്ത പ്രത്യുപകാരമായിരുന്നു നായരമ്പലം ബിവിഎച്ച്‌എസിലെ വിദ്യാർഥികൾക്കായി തുടങ്ങിയ പരിശീലനക്കളരി. 1990ലായിരുന്നു അത്.

ഫുട്ബോളിന്റെയും ക്രിക്കറ്റിന്റെയും പിന്നാലെ പായുന്ന കുട്ടികൾ വോളിബോൾ കളിക്കാൻ വരുമോയെന്ന നാട്ടുകാരുടെ ചോദ്യത്തിനു മുന്നിൽ രാഘവൻ പതറിയില്ല. വൈകാതെ വൈപ്പിൻ വോളിബോൾ അക്കാദമിയെന്ന പേരു നാട്ടിനു പുറത്തും അറിയപ്പെട്ടു തുടങ്ങി. അതിന്റെ തുടർച്ചയായി നായരമ്പലം സ്പോർട്സ് ആൻഡ് ഗെയിംസ് ഡവല്പമെന്റ് കൗൺസിൽ പിറവിയെടുത്തു. രാഘവന്റെ നേതൃത്വത്തിൽ തന്നെയായിരുന്നു കൗൺസിലിലെ പരിശീലനവും.

മികച്ച വനിതാ ടീമിന്റെ അഭാവം കണക്കിലെടുത്തു പെൺകുട്ടികൾക്കു പരിശീലനം നൽകുന്നതിനാണ് അദ്ദേഹം മുൻഗണന നൽകിയത്. 

രാഘവൻ ടിപ്‌സ് 

∙ വോളിബോളിന്റെ ഭാവി ശോഭനം; സംശയം വേണ്ട 

∙ ഉയരമുള്ള കുട്ടികൾക്കു പത്തിനും പന്ത്രണ്ടിനുമിടയ്ക്കുള്ള പ്രായത്തിൽ പരിശീലനം തുടങ്ങാം. 

∙ ദിവസം ഒരു മണിക്കൂർ മാത്രം പരിശീലനത്തിനു മാറ്റിവച്ചാൽ മതി.