Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നദാലിന് എടിപി വേൾഡ് ടൂർ ഫൈനൽസിന് യോഗ്യത

TENNIS-OPEN/

ലണ്ടൻ∙ ടെന്നിസ് സീസണിന് അവസാനം കുറിച്ചു നവംബറിൽ ലണ്ടനിൽ നടക്കുന്ന എടിപി വേൾഡ് ടൂർ ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ താരമായി റാഫേൽ നദാൽ. ഫ്രഞ്ച് ഓപ്പണിൽ പത്താം തവണ കിരീടം നേടിയതോടെയാണ് നദാലിനു യോഗ്യത സ്വന്തമായത്. മികച്ച സീസണായിരുന്നു ഇതെന്നും വേൾഡ് ടൂർ ഫൈനൽസിനു യോഗ്യത നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നദാൽ പ്രതികരിച്ചു.

നദാൽ ഈ ടൂർണമെന്റ് ഒരിക്കൽപോലും ജയിച്ചിട്ടില്ല. എങ്കിലും 2010, 2013 വർഷങ്ങളിൽ റണ്ണർ അപ് ആയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച എട്ടു സിംഗിൾസ് താരങ്ങളും എട്ടു ഡബിൾസ് താരങ്ങളും അണിനിരക്കുന്ന ഫൈനൽസ് നവംബർ 12 മുതൽ 19 വരെയാണ്.