Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഗുരുസ എന്ന സ്പാനിഷ് വസന്തം

Britain Wimbledon Tennis

 ഫുട്ബോളിൽ ക്രൊയേഷ്യയോടോ ഡെൻമാർക്കിനോടോ ഉപമിക്കാം മുഗുരുസയെ. ഏതു കളിയും ജയിക്കും; ഏതു കളിയും തോക്കും. എതിരാളികളെ കൂസാത്ത പ്രകടനമാണ് മുഖമുദ്ര. തന്റേതായ ദിവസത്തിൽ ഏതൊരു വമ്പനെയും കൊമ്പുകുത്തിക്കുമെങ്കിലും നിസ്സാര പിഴവുകളിലൂടെയും അനാവശ്യ നീക്കങ്ങളിലൂടെയും അനായാസം ജയിക്കാവുന്ന മത്സരങ്ങൾ പോലും കൈവിടും! 

മികച്ച സർവുകളും ഗ്രൗണ്ട് സ്ട്രോക്കുകളുമാണ് താരത്തിന്റെ മേൽക്കെ. തലവേദനകളാകട്ടെ അപ്രേരിത പിഴവുകളും ഡബിൾഫോൾട്ടുകളും. കളിമൺ കോർട്ടിലെ തമ്പുരാക്കന്മാരായ സ്പെയിനിലേക്ക് വിമ്പിൾഡൻ കിരീടത്തിന്റെ മൂന്നാം യാത്രയാണിത്. മുഗുരുസയുടെ കോച്ച് കൊഞ്ചിത മാർട്ടിനെസ് കിരീടം ആദ്യമായി നാട്ടിലെത്തിച്ചത് 1994ലാണ്. 2008ലും 2010 ലും വിമ്പിൾഡനിൽ മുത്തമിട്ടത് റാഫേൽ നദാലിന്റെ ചുണ്ടുകളാണ്. ഇത്തവണ മുഗുരുസയുടെയും ! 

വില്യംസ് സഹോദരിമാരുമായായിരുന്നു മുഗുരുസയുടെ ഗ്രാൻസ്ലാം ഫൈനൽ പോരാട്ടങ്ങളത്രയും. 2015 ൽ വിമ്പിൾഡൻ ഫൈനലിൽ സെറീനയോട് നേരിട്ടുള്ള സെറ്റുകൾക്ക് പിണഞ്ഞ തോൽവിക്ക് 2016ൽ തന്റെ തട്ടകമായ കളിമൺ പ്രതലത്തിൽ കണക്കു തീർത്താണ് മുഗുരുസ ആദ്യമായി ഗ്രാൻസ്ലാം കിരീടം നേടിയത്. ഇത്തവണത്ത ഫൈനലിൽ സഹോദരി വീനസിനെ കെട്ടുകെട്ടിച്ചതോടെ മറ്റൊരു റെക്കോഡ് കൂടി താരത്തിനു സ്വന്തമായി.. ‘ഗ്രാൻസ്ലാം ടൂർണമെന്റുകളുടെ ഫൈനലുകളിൽ വില്യംസ് സഹോദരിമാരെ പരാജയപ്പെടുത്തിയ ഏകതാരം.’

ഗാർബൈൻ മുഗുരുസ

റാങ്കിങ് : 5

പ്രായം : 23

രാജ്യം : സ്പെയിൻ

ഉയരം : 6 അടി

പ്രായം കൂടിയ ഗ്രാൻസ്ലാം ജേതാക്കൾ

ken-rosewal കെന്‍ റോസ്‌വാള്‍.

കെൻ റോസ്‌വാൾ - 1972 - ഓസ്ട്രേലിയൻ ഓപ്പൺ - 37 

കെൻ റോസ്‌വാൾ - 1971 - ഓസ്ട്രേലിയൻ -ഓപ്പൺ - 36 

റോജർ ഫെഡറർ - 2017 - വിംബിൾഡൺ - 35 

കെൻ റോസ്‌വാൾ - 1970 - യുഎസ് ഓപ്പൺ - 35 

റോജർ ഫെഡറർ - 2107 - ഓസ്ട്രേലിയൻ ഓപ്പൺ - 35

പ്രായം കുറഞ്ഞ ഗ്രാൻസ്ലാം ജേതാക്കൾ

chang മൈക്കിള്‍ ചാങ്.

മൈക്കിൾ ചാങ് - 1989 - ഫ്രഞ്ച് ഓപ്പൺ - 17 

ബോറിസ് ബെക്കർ - 1985 - വിബിൾഡൺ - 17 

മാറ്റ്സ് വിലാൻഡർ - 1982 - ഫ്രഞ്ച് ഓപ്പൺ - 17 

ബ്യോൺ ബോർഗ് - 1974 - ഫ്രഞ്ച് ഓപ്പൺ - 18 

ബോറിസ് ബെക്കർ - 1986 - വിബിൾഡൺ - 18