Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നദാലിനെ വീഴ്ത്തി ഡെനിസ് ഷപ്പോവലോവ്

Denis-Shapovalov

മോൺട്രിയോൾ∙ ഡെനിസ് ഷപ്പോവലോവ്! ഏതു പാതിരാത്രിയും റഫേൽ നദാൽ ഞെട്ടിയുണരും ഈ പേരുകേട്ടാൽ. എടിപി മോൺട്രിയോൾ മാസ്റ്റേഴ്സ് ടൂർണമെന്റിൽ റഫേൽ നദാലിനെ വിറപ്പിച്ചു കനേഡിയൻ യുവതാരം ഡെനിസ് ഷപ്പോവലോവ് നേടിയത് ത്രസിപ്പിക്കുന്ന വിജയം. നദാലിനെ നേരിട്ടുള്ള മൂന്നു സെറ്റുകൾക്കാണു (3–6, 6–4, 7–6) (7/4) ഡെനിസ് ഷപ്പോവലോവ് പരാജയപ്പെടുത്തിയത്.

ഷപ്പോവലോവിനോടു പരാജയപ്പെട്ടതോടുകൂടി ലോക ഒന്നാം നമ്പറാകാനുള്ള അവസരമാണ് നദാലിനു നഷ്ടപ്പെട്ടത്. ടൂർണമെന്റിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെയെത്തിയ ഷപ്പോവലോവ് തുടക്കം മുതൽ നദാലിനെ നിലംതൊടാൻ അനുവദിച്ചില്ല.