Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീനസ്– രണ്ടു പതിറ്റാണ്ട് ! 20–ാം വാർഷികത്തിൽ വീനസിനു വിജയത്തുടക്കം

venus-tennis

ന്യൂയോർക്ക് ∙ 1997ൽ വീനസ് വില്യംസ് യുഎസ് ഓപ്പണിൽ അരങ്ങേറുമ്പോൾ വിക്ടോറിയ കുസ്മോവ ജനിച്ചിട്ടില്ല. രണ്ടു പതിറ്റാണ്ടുകൾക്കുശേഷം യുഎസ് ഓപ്പൺ ആദ്യ റൗണ്ടിൽ വീനസിന് എതിരാളിയായി കിട്ടിയത് ലാത്വിയയുടെ ഈ പത്തൊൻപതുകാരിയെ. യോഗ്യതാ റൗണ്ട് കടന്നെത്തിയ കൗമാര താരത്തെ 6–3, 3–6, 6–2നു തോൽപ്പിച്ച് വീനസ് ഇരുപതാം വാർഷികം ആഘോഷിച്ചു. ആർതർ ആഷെ സ്റ്റേഡിയത്തിന്റെ 20–ാം വാർഷികം കൂടിയായിരുന്നു ഇതെന്നത് യാദൃഛ്ചികത.

1997ൽ പതിനേഴാം വയസ്സിൽ മുത്തു കെട്ടിയിട്ട മുടിയിഴകളുമായി ഫ്ലഷിങ് മെഡോയിൽ കളിക്കാനെത്തിയ വീനസ് ആദ്യ മൽസരത്തിൽ ലാത്വിയയുടെ ലാറിസ നെയ്‌ലാൻഡിനെ തോൽപ്പിച്ചാണ് തുടങ്ങിയത്. അരങ്ങേറ്റ ടൂർണമെന്റിൽ തന്നെ ഫൈനലിലേക്കു കുതിച്ചെത്തിയ വീനസ് സ്വിസ് താരം മാർട്ടിന ഹിൻജിസിനു മുന്നിലാണ് കീഴടങ്ങിയത്. 1958നു ശേഷം യുഎസ് ഓപ്പൺ ഫൈനൽ കളിക്കുന്ന സീഡ് ചെയ്യപ്പെടാത്ത ആദ്യ വനിതാ താരമെന്ന റെക്കോർഡും അന്ന് വീനസിനു സ്വന്തമായി. ഫൈനലിൽ തോറ്റ സങ്കടം പിന്നീട് 2000, 2001 വർഷങ്ങളിൽ തുടരെ രണ്ടു കിരീടം. ഈ വീനസ് സീസണിൽ ഉജ്വല തിരിച്ചുവരവ് നടത്തി.