Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

37ൽ ഹിൻജിസിന് 25–ാം ഗ്രാൻസ്‌ലാം കിരീടം

martina hingis

ന്യൂയോർക്ക് ∙ പ്രായം കൂടുന്തോറും വീര്യം കൂടുന്നത് ടെന്നിസിലെ പൊതു പ്രവണതയാണോ? 37വയസ്സുകാരി സ്വിസ് താരം മാർട്ടിന ഹി‍ൻജിസിന് കരിയറിലെ 25–ാം ഗ്രാൻസ്‌ലാം കിരീട നേട്ടം. ബ്രിട്ടന്റെ ജാമി മാറയ്ക്കൊപ്പം കഴിഞ്ഞദിവസം യുഎസ് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം നേടിയ മാർട്ടിന തായ്‍വാന്റെ ചാൻ യുങ് ചാനുമൊത്ത് വനിതാ ഡബിൾസ് കിരീടവും സ്വന്തമാക്കി.  

വനിതാ സിംഗിൾസിൽ അഞ്ചു ഗ്രാൻസ്‍ലാമുകളിൽ ജേതാവായ മാർട്ടിന ടെന്നിസ് കോർട്ടിലേക്കുള്ള രണ്ടാംവരവിൽ ഡബിൾസിലും മിക്സഡ് ഡബിൾസിലും മാത്രമാണ് മൽസരിച്ചത്. ഡബിൾസിൽ ഇതിനകം 13 ഗ്രാൻ‍സ്‌ലാം കിരീടങ്ങൾ നേടിയ മാർട്ടിന ഏഴു തവണ മിക്സഡ് ഡബിൾസിലും ജേതാവായി.

മാർട്ടിന ഹിൻജിസിന്റെ ഗ്രാൻസ്‌ലാം നേട്ടങ്ങൾ

 1996 - വിമ്പിൾഡൻ: വനിതാ ഡബിൾസ്

 1997  - ഓസ്ട്രേലിയൻ ഓപ്പൺ: വനിതാ സിംഗിൾസ്, വനിതാ ഡബിൾസ്

വിമ്പിൾഡൻ: വനിതാ സിംഗിൾസ്

യുഎസ് ഓപ്പൺ: വനിതാ സിംഗിൾസ്

 1998 - ഓസ്ട്രേലിയൻ ഓപ്പൺ: വനിതാ സിംഗിൾസ്, വനിതാ ഡബിൾസ്

ഫ്രഞ്ച് ഓപ്പൺ: വനിതാ ഡബിൾസ്

വിമ്പിൾ‌ഡൻ: വനിതാ ഡബിൾസ്

യുഎസ് ഓപ്പൺ: വനിതാ ഡബിൾസ്

 1999 - ഓസ്ട്രേലിയൻ ഓപ്പൺ: വനിതാ സിംഗിൾസ്, വനിതാ ഡബിൾസ്

 2000 - ഫ്രഞ്ച് ഓപ്പൺ: വനിതാ ഡബിൾസ്

 2002 - ഓസ്ട്രേലിയൻ ഓപ്പൺ: വനിതാ ഡബിൾസ്

 2006 - ഓസ്ട്രേലിയൻ ഓപ്പൺ: മിക്സഡ് ഡബിൾസ്

 2015‌ - ഓസ്ട്രേലിയൻ ഓപ്പൺ: മിക്സഡ് ഡബിൾസ്

വിമ്പിൾഡൻ: വനിതാ ഡബിൾസ്, മിക്സഡ് ഡബിൾസ്

യുഎസ് ഓപ്പൺ: വനിതാ ഡബിൾസ്, മിക്സഡ് ഡബിൾസ്

 2016 - ഓസ്ട്രേലിയൻ ഓപ്പൺ: വനിതാ ഡബിൾസ്

ഫ്രഞ്ച് ഓപ്പൺ: മിക്സഡ് ഡബിൾസ്

 2017 - വിമ്പിൾഡൻ: മിക്സഡ് ഡബിൾസ്

യുഎസ് ഓപ്പൺ: വനിതാ ഡബിൾസ്, മിക്സഡ് ഡബിൾസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.