Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നിച്ചു ജയിച്ച് ഫെഡററും നദാലും

federer-nadal മൽസരശേഷം ഫെഡററും നദാലും ആഹ്ലാദം പങ്കിടുന്നു.

പ്രാഗ് ∙ ടെന്നിസ് കോർട്ടിലെ ഏറ്റവും വലിയ എതിരാളികളായ റോജർ ഫെഡററും റാഫേൽ നദാലും ഒരുമിച്ചു ഡബിൾസ് കളിക്കുകയെന്ന അസാധ്യമെന്നു കരുതിയ സ്വപ്നം യാഥാർഥ്യമായി. യൂറോപ്പും ബാക്കി ലോകവും തമ്മിലുള്ള ലേവർ കപ്പ് ടെന്നിസ് ടൂർണമെന്റിൽ ടീം യൂറോപ്പിനായി ഡബിൾസ് മത്സരത്തിനിറങ്ങിയ ഫെഡറർ – നദാൽ സഖ്യം ജയിച്ചു കയറി. ടീം വേൾഡിന്റെ സാം ക്വെറി – ജാക്ക് സോക് സഖ്യത്തെയാണ് ഇവർ കീഴടക്കിയത്. (6–4, 1–6, 1–0 (10–5). ഇരുവരും സിംഗിൾസ് മത്സരങ്ങൾ നേരത്തെ ജയിച്ചിരുന്നു. ഇതാദ്യമാണു ഫെഡററും നദാലും ഒരുമിച്ചു ഡബിൾസ് കളിക്കുന്നത്. 

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളുടെ മുഖ്യഭാഗവും ടെന്നിസ് ചരിത്രത്തിൽ നിറഞ്ഞുനിന്ന ഫെഡറർ – നദാലും ഒന്നിച്ചു കളിക്കുന്ന ഐതിഹാസിക പോരാട്ടമായിരുന്നു ലേവർ കപ്പിന്റെ പ്രധാന ആകർഷണം. 35 ഗ്രാൻസ്‌ലാം കിരീടങ്ങൾ പങ്കിട്ട ഈ ഇതിഹാസ താരങ്ങൾ ഒരുമിച്ചു പോരാടുന്നതു കണാൻ സ്റ്റേഡിയം നിറഞ്ഞ കാണികൾക്ക് ആവേശവിരുന്നായി മത്സരം. ആദ്യ സെറ്റ് 6–4നു സ്വന്തമാക്കിയ ഫെഡറർ – നദാൽ സഖ്യം രണ്ടാം സെറ്റിൽ പതറി. സെറ്റ് എതിരാളികൾ 1–6നു റാഞ്ചുകയും ചെയ്തു. സൂപ്പർ ടൈബ്രേക്കിൽ 10–5ന് എതിരാളികളെ നിഷ്പ്രഭരാക്കി വിജയം ശരിക്കും ആഘോഷിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.