Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാഫേൽ നദാലിന് 75–ാം  കിരീടം

Rafael Nadal റാഫേൽ നദാൽ(ഫയൽ ചിത്രം).

ബെയ്ജിങ്∙ ലോക ഒന്നാംനമ്പർ താരം റാഫേൽ നദാലിന് കരിയറിലെ 75–ാം ടെന്നിസ് കിരീടം. ചൈന ഓപ്പൺ ടെന്നിസ് ഫൈനലിൽ ഓസ്ട്രേലിയയുടെ നിക് കിർഗോസിനെ തോൽപിച്ചാണ് നദാൽ ഈ നേട്ടത്തിലെത്തിയത് (6–2, 6–1). ഇക്കഴിഞ്ഞ യുഎസ് ഓപ്പണിൽ കരിയറിലെ പതിനാറാം ഗ്രാൻഡ്‍സ്‍ലാം കിരീടം നേടിയ സ്പാനിഷ് താരം ഈ വർഷത്തെ ആറാം ടെന്നിസ് കിരീടമാണ് ഇന്നലെ നേടിയത്. 

വനിതാ സിംഗിൾസിൽ റുമേനിയയുടെ സിമോണ ഹാലെപിനെ വീഴ്ത്തി ഫ്രാൻസിന്റെ കരോലിൻ ഗാർസിയ കിരീടം നേടി (6-4, 7-6)