ഓസ്ട്രേലിയൻ ഓപ്പണിലൂടെ സെറീന തിരിച്ചെത്തും

മെൽബൺ∙ അമേരിക്കൻ സൂപ്പർതാരം സെറീന വില്യംസ് അടുത്തവർഷത്തെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിലൂടെ കോർട്ടിലേക്ക് തിരിച്ചെത്തും. പ്രസവത്തെത്തുടർന്ന് ഒരു വർഷമായി കോർട്ടിൽ നിന്നു വിട്ടുനിൽക്കുന്ന സെറീന കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിലാണ് അവസാനമായി പങ്കെടുത്തത്. കിരീടവും നേടിയിരുന്നു. ഗർഭിണിയായിരിക്കെയാണ് ഓസ്ട്രേലിയൻ ഓപ്പണിൽ മൽസരിച്ചതെന്ന സെറീനയുടെ വെളിപ്പെടുത്തൽ തുടർന്ന് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഈ വർഷത്തെ ആദ്യ ഗ്രാൻസ്‌‍ലാം ചാംപ്യൻഷിപ്പായ ഓസ്ട്രേലിയൻ ഓപ്പണിന് ജനുവരി പതിനഞ്ചിനാണ് തുടക്കം.