Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോജർ ഫെഡറർക്ക് ഡോക്ടറേറ്റ്

federer

സൂറിക് ∙ സ്വിസ് ടെന്നിസ് ഇതിഹാസം റോജർ ഫെഡററെ ബാസൽ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ലോകമെമ്പാടുമുള്ള ആളുകളെ ശാരീരികമായി സജീവമാകാനും ആരോഗ്യകരമായ ജീവിതരീതിക്കും പ്രേരിപ്പിച്ച കായികതാരം എന്നു പരിഗണിച്ചാണ് ഓണററി ബഹുമതി നൽകിയത്.

ആഫ്രിക്കയിൽ കുട്ടികൾക്കായി ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങൾ ഫെഡറർ ഫൗണ്ടേഷൻ നടത്തിവരുന്നുണ്ട്. ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനാവാതെ പോയ ഫെഡറർ, താൻ നേടിയ 19 ഗ്രാൻസ്‌ലാം കിരീടങ്ങൾ പോലെ തന്നെ ഈ ബഹുമതിയെയും വിലമതിക്കുന്നതായി പ്രതികരിച്ചു.