Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹ് !സ്നിയാക്കി

Caroline Wozniacki ഇതെനിക്കു സ്വന്തം: കരോളിൻ വോസ്നിയാക്കി ഓസ്ട്രേലിയൻ ഓപ്പൺ കിരീടത്തിനരികെ.

മെൽബൺ∙ കന്നിക്കാരുടെ പോരാട്ടത്തിൽ കരോളിൻ വോസ്നിയാക്കിക്കു വിജയം. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ റുമാനിയൻ താരം സിമോണ ഹാലെപ്പിനെ വീഴ്ത്തി ഡാനിഷ് താരം വോസ്നിയാക്കി ആദ്യ ഗ്രാൻസ്ലാം കിരീടം സ്വന്തമാക്കി (7–6,6–3,6–4). ജയത്തോടെ ലോക ഒന്നാം റാങ്കും വോസ്നിയാക്കി സ്വന്തമാക്കി. രണ്ടു പേരും വൈദ്യസഹായം തേടിയ കടുത്ത പോരാട്ടം രണ്ടു മണിക്കൂറും 49 മിനിറ്റും നീണ്ടു നിന്നു.

റോഡ്‌ലേവർ അരീനയിലെ 30 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള കടുത്ത ചൂടിൽ നന്നായി തുടങ്ങിയത് വോസ്നിയാക്കി തന്നെ. ഹാലെപ്പിന്റെ ഓപ്പണിങ് സെർവീസ് ഗെയിം ബ്രേക്ക് ചെയ്ത ഡാനിഷ് താരം 3–0 ലീഡിലേക്കു കുതിച്ചു. എന്നാൽ അതു പോലെ തിരിച്ചടിച്ച ഹാലെപ് 5–3ൽ മൽസരത്തിലേക്കു തിരിച്ചു വന്നു; സെറ്റ് ടൈബ്രേക്കറിലേക്കു നീട്ടി.

ടൈബ്രേക്കറിൽ 4–1നു മുന്നിലെത്തിയ വോസ്നിയാക്കി താമസമില്ലാതെ സെറ്റ് സ്വന്തമാക്കി. ആത്മവിശ്വാസത്തോടെ രണ്ടാം സെറ്റ് തുടങ്ങിയ വോസ്നിയാക്കിക്കെതിരെ 1–1ൽ നാലു ബ്രേക്ക് പോയിന്റുകളാണ് ഹാലെപിനു രക്ഷപ്പെടുത്തേണ്ടി വന്നത്. 

കടുത്ത ചൂടിൽ വാടിത്തളർന്ന ഹാലെപ് പിന്നാലെ വൈദ്യസഹായവും തേടി. എന്നാൽ മൽസരത്തിൽ നിന്നു പിൻമാറാതെ പൊരുതാൻ തന്നെയായിരുന്നു ഹാലെപ്പിന്റെ തീരുമാനം.

പത്തു മിനിറ്റ് ബ്രേക്ക് എടുത്തതിനു ശേഷമാണ് ഇരുവരും മൂന്നാം സെറ്റിനു വേണ്ടി ഇറങ്ങിയത്. പോരാട്ടവീര്യത്തോടെ കളിച്ച ഹാലെപ്പ് മൽസരത്തിലാദ്യമായി 4–3നു മുന്നിലെത്തുകയും ചെയ്തു. 

പിന്നാലെ വോസ്നിയാക്കിയും വൈദ്യസഹായം തേടി. ഇടതുകാൽമുട്ട് ചുറ്റിവരിഞ്ഞ് വീണ്ടും കോർട്ടിലെത്തിയ വോസ്നിയാക്കി 5–4 ലീഡിലേക്കു കുതിച്ചു. ഹാലെപ്പിന്റെ ഒരു ബാക്ക്ഹാൻഡ് നെറ്റിൽ വിശ്രമിച്ചതോടെ കിരീടം 27കാരി വോസ്നിയാക്കിക്ക്.