Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എബിഎൻ‍ ആംറോ ടൂർണമെന്റിലും വിജയം; ഫെഡറർക്ക് 97–ാം കിരീടം

Roger Federer

 റോട്ടർഡാം ∙ ലോക ഒന്നാം റാങ്കിനൊപ്പം റോജർ ഫെഡറർക്ക് മറ്റൊരു കിരീടമധുരം. റോട്ടർഡാം എബിഎൻ ആംറോ ലോക ടൂർണമെന്റിൽ സ്വിസ് താരം കിരീടം ചൂടി. ഫൈനലിൽ ബൾഗേറിയൻ താരം ഗ്രിഗർ ദിമിത്രോവിനെയാണ് ഫെഡറർ തോൽപ്പിച്ചത് (6–2,6–2).

പരസ്പരമുള്ള ഏഴാം മൽസരത്തിൽ ദിമിത്രോവിനെതിരെ ഫെഡററുടെ ഏഴാം ജയമാണിത്. നേരത്തെ ടൂർണമെന്റിന്റെ സെമിഫൈനലിലെത്തിയതോടെ ഫെഡറർ ലോക ഒന്നാം റാങ്ക് ഉറപ്പിച്ചിരുന്നു.