Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോണ്ടികാർലോയിൽ നദാലിനു കിരീടം

Rafael Nadal

മൊണാക്കോ∙ മോണ്ടികാർലോ മാസ്റ്റേഴ്സ് ടെന്നിസിൽ റാഫേൽ നദാലിനു കിരീടം. ഫൈനലിൽ ജപ്പാന്റെ കെയ് നിഷികോറിയെ അനായാസം തോൽപ്പിച്ച (6–3, 6–2) നദാൽ ഇവിടെ 11–ാം വട്ടം കിരീടം ചൂടി. കളിമൺ കോർട്ടിൽ തുടർച്ചയായ 36–ാം സെറ്റ് നേട്ടത്തോടെ സീസണിലെ ഫ്രഞ്ച് ഓപ്പണിന് മികച്ച മുന്നൊരുക്കവുമായി ലോക ഒന്നാം നമ്പർ താരമായ നദാലിനിത്.

തിങ്കളാഴ്ച തുടങ്ങുന്ന ബാർസിലോന ഓപ്പണാണ് നദാലിന്റെ അടുത്ത ടൂർണമെന്റ്.