Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നദാൽ 400 നോട്ടൗട്ട്

Nadal

ബാർസിലോന ∙ കളിമൺ കോർട്ടിൽ 400 വിജയങ്ങളോടെ സ്പെയിനിന്റെ റാഫേൽ നദാൽ. ബാർസിലോന ടെന്നിസിന്റെ സെമിഫൈനലിൽ ബൽജിയത്തിന്റെ ഡേവിഡ് ഗോഫിനെ തോൽപിച്ചതോടെയാണു നദാൽ ക്ലേ കോർട്ടിലെ വിജയങ്ങളിൽ ചതുർ സെഞ്ചുറി തികച്ചത്. ഫൈനലിൽ ഗ്രീസിന്റെ കൗമാര താരം സ്റ്റെഫാനോസ് സിസിപാസിനെ നദാൽ നേരിടും. അഞ്ചാം സീഡ് പാബ്ലോ കറേനോ ബുസ്തയെയാണു സ്റ്റെഫാനോസ് 7–5, 6–3നു തോൽപിച്ചത്. ഇവിടെ 11–ാം കിരീടമാണു നദാൽ ലക്ഷ്യമാക്കുന്നത്. ക്ലേ കോർട്ടിൽ 400 വിജയങ്ങളിലെത്തുന്ന നാലാമത്തെ താരമാണു നദാൽ. അർജന്റീനയുടെ ഗില്ലെർമോ വിലാസ് 659 വിജയങ്ങളോടെ പട്ടികയിൽ തലപ്പത്ത്. മാനുവൽ ഒറാന്റസ്–502 (അർജന്റീന), തോമസ് മസ്റ്റർ–422 (ഓസ്ട്രിയ) എന്നിവരും നദാലിനു മുകളിലുണ്ട്.