Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാലെപ് – സ്റ്റീഫൻസ് ഫൈനൽ

Halep സിമോണ ഹാലെപ്

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസിൽ സിമോണ ഹാലെപ്–സ്ലൊയേൻ സ്റ്റീഫൻസ് ഫൈനൽ. മുൻ ചാംപ്യൻ ഗാർബൈൻ മുഗുരുസയെയാണ് ഹാലെപ് മറികടന്നത് (6–1, 6–4). സ്റ്റീഫൻസ് മാഡിസൺ കെയ്സിനെ വീഴ്ത്തി (6–4,6–4). പുരുഷ സിംഗിൾസിൽ സ്പാനിഷ് താരം റാഫേൽ നദാൽ സെമി ഫൈനലിൽ കടന്നു. നദാലിനെതിരെ അർജന്റീനയുടെ ഡിയേഗോ ഷ്വാർട്ട്മാൻ ഉയർത്തിയ പ്രതിരോധം മൽസരത്തിനിടെ പെയ്ത മഴയിൽ ഒലിച്ചുപോയി. ബുധനാഴ്ച നടന്ന മൽസരത്തിലെ ആദ്യ സെറ്റ് ഷ്വാർട്ട്മാൻ സ്വന്തമാക്കിയപ്പോഴാണ് നദാലിന്റെ രക്ഷയ്ക്കു മഴ എത്തിയത്. ഇന്നലെ പുനരാരംഭിച്ച മൽസരത്തിൽ തിരിച്ചടിച്ച നദാൽ സെമിയിലേക്കു മുന്നേറി; ഷ്വാർട്ട്മാൻ പുറത്തേക്കും. സ്കോർ: 4–6, 6–3, 6–2, 6–2. ക്വാർട്ടറിൽ ക്രൊയേഷ്യയുടെ മരിൻ സിലിച്ചിനെ 7–6, 5–7, 6–3, 7–5നു പരാജയപ്പെടുത്തിയ അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽ പോട്രോയാണ് സെമിയിൽ നദാലിന്റെ എതിരാളി.