Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രഞ്ച് ഓപ്പൺ: നദാൽ–തീം ഫൈനൽ

domanic-thiem ഡൊമിനിക് തീമിന്റെ വിജയാഹ്ലാദം

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ ആവേശ ഫൈനൽ. കളിമൺ കോർട്ടിലെ രാജാവായ റാഫേൽ നദാലും സമീപകാലത്ത് അതേ പ്രതലത്തിൽ നദാലിനു വെല്ലുവിളിയുയർത്തുന്ന ഓസ്ട്രിയൻ താരം ഡൊമിനിക് തീമും ഫൈനലിൽ ഏറ്റുമുട്ടും. ഇറ്റാലിയൻ താരം മാർക്കോ സെച്ചിന്റാവോയെ വെട്ടിവീഴ്ത്തിയാണ് ഫൈനലിൽ കടന്നത്.  സ്കോർ: 7-5 7-6 (10) 6-1.

1995ൽ റൊളാങ് ഗാരോയിൽ കിരീടം ചൂടിയ തോമസ് മസ്റ്റർക്കു ശേഷം ഫ്രഞ്ച് ഓപ്പൺ ഫൈനലിലെത്തുന്ന പുരുഷ ഓസ്ട്രിയൻ താരവുമായി ഡൊമിനിക് തീം. അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽപോട്രോയെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് നദാൽ ഫൈനലിലെത്തിയത്. ഫൈനൽ ‍‍ഞായറാഴ്ച നടക്കും. വനിതാ ഫൈനലിൽ ഇന്ന് ബൽജിയത്തിന്റെ ഒന്നാം സീഡ് സിമോണ ഹാലെപ് അമേരിക്കയുടെ സ്ലൊയേൻ സ്റ്റീഫൻസിനെ നേരിടും.