Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിംബിൾഡൻ: സ്റ്റീഫൻസ് ആദ്യ റൗണ്ടിൽ പുറത്ത്

ലണ്ടൻ∙ വിംബിൾഡൻ ടെന്നീസിൽ ഒന്നാം റൗണ്ടിൽ ഒന്നാം സീഡ് റോജർ ഫെഡറർ, മൂന്നാം സീഡ് മാരിൻ സിലിച്ച് എന്നിവർ അനായാസം വിജയിച്ചപ്പോൾ യുഎസ് ഓപ്പൺ വനിതാ വിഭാഗം ജേതാവ് സ്ലോയേൻ സ്റ്റീഫൻസ് തോറ്റു പുറത്തായി. ക്രൊയേഷ്യയുടെ സീഡില്ലാ താരം ഡോണ വെക്രിച്ചാണു സ്റ്റീഫൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് അട്ടിമറിച്ചത് (6–1,6–3).

സെർബിയയുടെ ദുസാൻ ലാജോവിച്ചിനെയാണ് ഫെഡറർ പരാജയപ്പെടുത്തിയത് (6–1,6–3,6–4). ജപ്പാന്റെ യോഷിഹിതോ നിഷിയോകയെ 6–1,6–4,6–4നാണു സിലിച്ച് മറികടന്നത്. 39–ാം വയസിൽ 14–ാം വിംബിൾഡൺ കളിക്കുന്ന ക്രൊയേഷ്യൻ താരം ഇവോ കാർലോവിക് 4–6,7–5,7–6,6–3ന് റഷ്യയുടെ മിഖായേൽ യൂഷ്നിയെയും വീനസ് വില്യംസ് 6–7,6–2,6–1നു സ്വീഡന്റെ യോഹാനാ ലാർസനെയും പരാജയപ്പെടുത്തി.