Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിംബിൾഡൻ: സ്വരേവ്, സെറീന മുന്നോട്ട്

TENNIS-AUS-OPEN ഗേൽ മോൺഫിൽസ്

ലണ്ടൻ ∙ വിമ്പിൾഡൻ ടെന്നിസിൽ അലക്സാണ്ടർ സ്വരേവ്, സെറീന വില്യംസ്, ഫ്രഞ്ച് താരം ഗേൽ മോൺഫിൽസ്, കെവിൻ ആൻഡേർസൻ തുടങ്ങിയവർ നാലാം റൗണ്ടിലേക്കു മുന്നേറിയപ്പോൾ ഫ്രഞ്ച് ഓപ്പൺ സെമി ഫൈനലിസ്റ്റ് മാഡിസൻ കീസ് തോറ്റുപുറത്തായി.  

റഷ്യയുടെ ഇവ്ഗെനിയാ റോഡിനയാണ് മൂന്നു സെറ്റ് പോരാട്ടത്തിനൊടുവിൽ കീസിനെ അട്ടിമറിച്ചത് (7–5, 5–7, 6–4). അമേരിക്കയുടെ ടെയ്‌ലർ ഫ്രിറ്റ്സിനെ 6–4, 5–7, 6–7, 6–1, 6–2നു സ്വരേവ് പരാജയപ്പെടുത്തിയപ്പോൾ ജർമനിയുടെ ഫിലിപ് കോൽഷ്രൈബറെയാണു ആൻഡേർസൻ മറികടന്നത് (6–3, 7–5, 7–5). സാം ക്വെറിയെ 5–7, 6–4, 6–4, 6–2നു മോൺഫിൽസ് തോൽപ്പിച്ചപ്പോൾ ക്രിസ്റ്റീന മ്ലാഡെനോവിക്കിനെ 7–5, 7–6നു സെറീന മറികടന്നു.