Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമ്പിൾഡൻ: ഫെഡറർ, സെറീന ക്വാർ‍ട്ടറിൽ

federer റോജർ ഫെഡറർ

ലണ്ടൻ∙ വിമ്പിൾഡൻ ടെന്നീസിൽ റോജർ ഫെഡറർ, റഫാൽ നദാൽ, സെറീന വില്യംസ്, ജർമൻ താരങ്ങളായ ജൂലിയ ഗോർജെസ്, ആഞ്ചെലിക് കെബർ എന്നിവർ ക്വാർട്ടർ ഫൈനലിലേക്കു മുന്നേറി. ഫ്രാൻസിന്റെ അഡ്രിയൻ മണാരിയോയെ 6–0,7–5,6–4നാണ് ഫെഡറർ തകർത്തത്.

ചെക് റിപബ്ലിക്കിന്റെ ജിരി വെസെലിയെ 6–3,6–3,6–4നാണു നദാൽ പരാജയപ്പെടുത്തിയത്. വനിതാ സിംഗിള്‍സിൽ റഷ്യയുടെ ഇവ്ഗെനിയ റോഡിനയ്ക്കെതിരെ 6–2,6–2നാണു സെറീനയുടെ വിജയം. ക്രൊയേഷ്യയുടെ ഡോണ വെക്രിച്ചിനെ 6–3,6–2ന് ജൂലിയ ഗോർജെസ് മറികടന്നപ്പോൾ സ്വിറ്റ്സർലൻഡിന്റെ ബെലിൻഡ ബെൻസിച്ചിനെ 6–3,7–6നാണു ആഞ്ചലാ കെബർ പരാജയപ്പെടുത്തിയത്.