Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമ്പിൾഡൻ: കെർബർ – സെറീന ഫൈനൽ

Serena Williams സെറീനയുടെ വിജയാഹ്ലാദം.

ലണ്ടൻ∙ വിമ്പിൾഡൻ വനിതാ സിംഗിൾസിൽ ജർമനിയുടെ ആഞ്ചലിക് കെർബറും സെറീന വില്യംസും ഫൈനലിൽ. ലാത്വിയയുടെ യെലേന ഓസ്റ്റപെങ്കോയെ 6–3, 6–3നു കെർബർ അനായാസം മറികടന്നപ്പോൾ, ജർമനിയുടെ ജൂലിയ ഗോർജെസിനെതിരെ 6–2, 6–4ന് ആയിരുന്നു സെറീനയുടെ വിജയം. നാളെ വൈകിട്ടു നടക്കുന്ന ഫൈനലിൽ ഇരുവരും ഏറ്റുമുട്ടും. പുരുഷ സിംഗിൾസ് സെമിയിൽ ഇന്നു ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേർസൻ അമേരിക്കയുടെ ജോൺ ഇസ്നറെയും നൊവാക് ജോക്കോവിച്ച് റാഫേൽ നദാലിനെയും നേരിടും.