Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെറീന – കെർബർ ഫൈനൽ ഇന്ന്

Angelique Kerber and Serena Williams

ലണ്ടൻ∙ വിമ്പിൾഡൻ ടെന്നീസ് വനിതാ ഫൈനലിൽ ഇന്ന് അമേരിക്കയുടെ സെറീന വില്യംസും ജർമനിയുടെ ആഞ്ചലിക് കെർബറും ഏറ്റുമുട്ടും. വിംബിൾഡൻ സെന്റർ കോർട്ടിൽ ഇന്ത്യൻ സമയം വൈകിട്ട് 6:30നാണു മൽസരം. ഇന്നു ജയിച്ചാൽ ഏറ്റവും അധികം ഗ്രാൻസ്‌ലാം കിരീടങ്ങൾ നേടുന്ന താരം എന്ന ഓസ്ട്രേലിയയുടെ മാർഗരറ്റ് കോർട്ടിന്റെ (24) റെക്കോർഡിനൊപ്പമെത്താൻ സെറീനയ്ക്കാകും. വിമ്പിൾഡനിൽ ഒരു സെറ്റു മാത്രമാണ് ഇത്തവണ സെറീന നഷ്ടമാക്കിയത്.