Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എടിപി ടെന്നിസ്: രാംകുമാർ ഫൈനലില്‍

Ramkumar-Ramanathan

ന്യൂഡൽഹി ∙ ഇന്ത്യയുടെ രാംകുമാർ രാമനാഥൻ ഹാൾ ഓഫ് ഫെയിം ഓപ്പൺ ടെന്നിസിന്റെ ഫൈനലിൽ കടന്നു. സെമിയിൽ രാംകുമാർ 6–4, 7–5നു ടിം സ്മിസെക്കിനെ പരാജയപ്പെടുത്തി. 

യുഎസിലെ ന്യൂപോർട്ടിൽ നടക്കുന്ന ടൂർണമെന്റിൽ യുഎസിന്റെ സ്റ്റീവ് ജോൺസണാണു രാംകുമാറിന്റെ അടുത്ത എതിരാളി. ഫൈനൽ ജയിച്ചാൽ റാങ്കിങ്ങിൽ 161–ാം സ്ഥാനത്തുള്ള രാംകുമാറിനു കരിയറിലെ ആദ്യ എടിപി കിരീടമെന്ന സ്വപ്നം സാക്ഷാൽക്കരിക്കാനാവും.