Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് ഓപ്പണ്‍: ഫെഡറർ, സ്വരേവ്, കെർബർ ജയിച്ചു

Roger Federer റോജർ ഫെഡറർ (ഫയൽ ചിത്രം)

ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ റോജർ ഫെഡറർ, ഫ്രഞ്ച് താരം ഗേൽ മോൺഫിൽസ്, ജർമനിയുടെ അലക്സാണ്ടർ സ്വരേവ് തുടങ്ങിയവർ രണ്ടാം റൗണ്ടിൽ കടന്നു. വനിതാ സിംഗിൾസിൽ ജർമനിയുടെ ആഞ്ചലിക് കെർബർ, ലാത്വിയയുടെ യെലേന ഒസ്റ്റാപെങ്കോ, ചെക്ക് റിപ്പബ്ലിക്ക് താരം പെട്ര ക്വിറ്റോവ തുടങ്ങിയവരും ആദ്യ റൗണ്ടിൽ വിജയം കണ്ടു.
ജപ്പാന്റെ യോഷിഹിതോ നിഷിയോക്കയെ 6–2, 6–2, 6–4നാണ് ഫെഡറർ തോൽപ്പിച്ചത്. അർജന്റീനയുടെ ഫകുണ്ടോ ബാഗ്‌നിസിനെ 7–6, 3–6, 6–0, 6–0നു മോൺഫിൽസ് മറികടന്നപ്പോൾ കാനഡയുടെ പീറ്റർ പോളൻസ്കിക്കെതിരെ 6–2, 6–1, 6–2നാണ് സ്വരേവിന്റെ വിജയം.