ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസിൽ ഒന്നാം സീഡ് സിമോണ ഹാലെപിനു പിന്നാലെ മുൻ ലോക ഒന്നാം നമ്പർ താരം ഗാർബൈൻ മുഗുരുസയും പുറത്തായി. പുരുഷ വിഭാഗത്തിൽ ബ്രിട്ടന്റെ ആൻഡി മറെയ്ക്കും രണ്ടാം റൗണ്ട് കടക്കാനായില്ല. ചെക്ക് റിപ്പബ്ലികിന്റെ 202–ാം റാങ്ക് താരം കരോലിന മുച്ചോവയാണ് മുഗുരുസയെ അട്ടിമറിച്ചത് (3–6, 6–4, 6–4). മറെയെ സ്പാനിഷ് താരം ഫെർണാണ്ടോ വെർഡാസ്കോ വീഴ്ത്തി (7–5, 2–6, 6–4, 6–4). സ്വിസ് താരം സ്റ്റാൻ വാവ്റിങ്ക, ടോപ് സീഡ് റാഫേൽ നദാൽ എന്നിവർ മുന്നേറി. വനിതാ സിംഗിൾസിൽ സെറീന വില്യംസും വീനസ് വില്യംസും തമ്മിൽ ഏറ്റുമുട്ടും.
ഗാർബൈൻ മുഗുരുസ (ഫയൽ ചിത്രം)
Advertisement