Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വെരേവും കെർബറും പുറത്ത്; ഷറപ്പോവ മുന്നോട്ട്

Maria Sharapova മരിയ ഷറപ്പോവ

ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ ടെന്നിസ് ചാംപ്യൻഷിപ് മൂന്നാം റൗണ്ടിൽ പുരുഷ, വനിതാ സിംഗിൾസിലെ നാലാം സീഡ് താരങ്ങൾ പുറത്ത്. ജർമൻ താരങ്ങളായ അലക്സാണ്ടർ സ്വെരേവ്, ആഞ്ചെലിക് കെർബർ എന്നിവരാണ് പുറത്തേക്കുള്ള വഴി കണ്ടത്. സ്‌ലൊവാക്യയുടെ ഡൊമിനിക്ക സിബുൽക്കോവയാണ് കെർബറെ തോൽപിച്ചത് (3–6, 6–3, 6–3).

21കാരനായ സ്വെരേവ് ജർമൻ സീനിയർ താരം ഫിലിപ്പെ കോഷ്‌റെയ്ബർക്കു മുന്നിൽ വീണു (6–7, 6–4, 6–1, 6–3). വനിതകളിൽ ഒന്നാം സീഡ് സിമോണ ഹാലെപ്, രണ്ടാം സീഡ് കരോളിൻ വോസ്നിയാക്കി എന്നിവർക്കു പിന്നാലെയാണ് കെർബറും പുറത്തായത്. ആറാം സീഡ് കരോളിൻ ഗാർഷ്യയും പുറത്തായി.

പുരുഷൻമാരിൽ റോജർ ഫെഡറർ, നൊവാക് ജോക്കോവിച്ച്, മരിൻ സിലിച്ച്, ഡേവിഡ് ഗോഫിൻ, കെയ് നിഷികോരി എന്നിവരെല്ലാം നാലാം റൗണ്ടിൽ കടന്നു. വനിതകളിൽ മരിയ ഷറപ്പോവ, നവോമി ഒസാക്ക എന്നിവരും മുന്നേറി. കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപ്പൺ ചാംപ്യനായ ജെലേന ഒസ്റ്റാപെങ്കോയെയാണ് ഷറപ്പോവ തോൽപിച്ചത് (6–3, 6–2).