Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോക്കോവിച്ചില്ല; ഡേവിസ് കപ്പ് പ്ലേഓഫിൽ ആശ്വാസത്തോടെ ഇന്ത്യ

djokovic

ക്രാൽജെവോ (സെർബിയ) ∙ യുഎസ് ഓപ്പൺ ചാംപ്യൻ നൊവാക് ജോക്കോവിച്ച് ഇല്ലാത്ത സെർബിയയ്ക്കെതിരെ ഇന്ത്യ ഇന്ന് ഡേവിസ് കപ്പ് മൽസരത്തിനിറങ്ങുന്നു. ലോക ഗ്രൂപ്പ് പ്ലേഓഫ് എവേ പോരാട്ടത്തിന് ഇറങ്ങുമ്പോൾ ജോക്കോവിച്ചിന്റെയും ലോക 33–ാം നമ്പർ താരം ഫിലിപ്പ് ക്രാജിനോവിച്ചിന്റെയും അസാന്നിധ്യം ഇന്ത്യയ്ക്ക് ആശ്വാസമാണെങ്കിലും അത്ര എളുപ്പമല്ല കാര്യങ്ങൾ.

സിംഗിൾസിൽ രാജ്യത്തെ ഒന്നാം നമ്പർ താരമായ യൂകി ഭാംബ്രിയും ഏഷ്യൻ ഗെയിംസ് ഡബിൾസിൽ സ്വർണം നേടിയ ദിവിജ് ശരണും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. സിംഗിൾസിൽ ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവായ പ്രജ്നേഷ് ഗുണ്ണേശ്വരനിലാണ് ഇന്ത്യ പ്രതീക്ഷയർപ്പിക്കുന്നത്.