Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡേവിസ് കപ്പ്: ഇന്ത്യക്കു 4–0 തോൽവി

tennis representational image

ക്രാൽജെവോ (സെർബിയ)∙ നാലാം മൽസരത്തിലും ഇന്ത്യയെ കീഴടക്കിയ സെർബിയയ്ക്കു ഡേവിസ് കപ്പ് ലോക ഗ്രൂപ്പ് പ്ലേ ഓഫ് ടൂർണമെന്റിൽ ജയം. സിംഗിൾസ് പോരാട്ടത്തിൽ ഇന്ത്യൻ താരം ശ്രീറാം ബാലാജിയെ പെഡ്യ ക്രിസ്റ്റിൻ 6–3, 6–1നു തോൽപ്പിച്ചു. സെർബിയ ജയം ഉറപ്പിച്ചതിനാൽ അഞ്ചാം മൽസരം വേണ്ടെന്നു വച്ചു. ടൂർണമെന്റിൽ പരാജയപ്പെട്ടെങ്കിലും പുതുക്കിയ നിയമപ്രകാരം ഫെബ്രുവരിയിൽ ഹോം–എവേ ഫോർമാറ്റുകളിൽ സംഘടിപ്പിക്കുന്ന മൽസരങ്ങളിൽ ജയിക്കാനായാൽ 18 രാജ്യങ്ങൾ പങ്കെടുക്കുന്ന ഫൈനൽ റൗണ്ടിലേക്ക് ഇന്ത്യക്കും യോഗ്യത നേടാം.