Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രായം 45 ; പെയ്സിന് വീണ്ടും കിരീടനേട്ടം

PTI9_13_2016_000263A ലിയാണ്ടർ പെയ്സ്

ന്യൂഡൽഹി ∙ ഇനിയുമൊരങ്കത്തിനു ബാല്യമുണ്ട് എന്നു തെളിയിച്ച് ലിയാണ്ടർ പെയ്സിനു വീണ്ടും ഡബിൾസ് കിരീടം.ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നടന്ന സാന്റോ ഡൊമിംഗോ ഓപ്പൺ ട്രോഫി കിരീടം ലിയാണ്ടർ നേടിയത് മെക്സിക്കൻ പങ്കാളി മിഗ്വൽ ഏയ്ഞ്ചൽ റീയെസിനൊപ്പം. ഏരിയൽ ബഹർ റോബർട്ടോ ക്വിറോസ് സഖ്യത്തെയാണ് പെയ്സ് ജോടി 4–6,6–3,10–5ന് തോൽപ്പിച്ചത്.ലോക ‍ഡബിൾസ്റാങ്കിങ്ങിൽ 69ാം സീഡുകാരനായ പെയ്സിനു നാൽപ്പത്തഞ്ചു വയസ്സാണ് പ്രായം.