Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോക്കോവിച്ചിന് ഷാങ്ഹായ് കിരീടം

Novak-Djokovic കിരീടവുമായി നൊവാക് ജോക്കോവിച്ച്

ഷാങ്ഹായ്∙ ചൈനയിൽ നടക്കുന്ന ഷാങ്ഹായ് മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പിൽ നൊവാക് ജോക്കോവിച്ച് ജേതാവ്. റോജർ ഫെഡററെ അട്ടിമറിച്ചെത്തിയ ക്രൊയേഷ്യൻ താരം ബോർണ കോറിക്കിനെ 6–3, 6–4 നാണ് ജോക്കോവിച്ച് തോൽപ്പിച്ചത്. ജോക്കോവിച്ചിന്റെ പരിശീലന പങ്കാളിയും അടുത്ത് സുഹൃത്തുമാണ് ബോർണ. റാഫേൽ നദാലിന്റെ ലോക ഒന്നാം റാങ്കിന് കടുത്ത ഭീഷണിയുയർത്തിയാണ്ജോക്കോവിച്ചിന്റെ മുന്നേറ്റം.

തിങ്കളാഴ്ച പുറത്തുവിട്ട പുതിയ റാങ്കിങ് അനുസരിച്ച് റോജർ ഫെഡററെ മറികടന്നാണ് ജോക്കോവിച്ച് രണ്ടാമതെത്തിയത്.  കഴിഞ്ഞ ഫെബ്രുവരിയിൽ കൈമുട്ടിന് ശസ്ത്രക്രിയയെ തുടർന്ന് കളിക്കളത്തിൽ നിന്നു വിട്ടു നിന്ന ജോക്കോവിച്ച് ഇരുപത്തിരണ്ടാം റാങ്കിലേക്ക് കൂപ്പുകുത്തിയിരുന്നു.