sections
MORE

ജോക്കോവിച്ച് തോറ്റു; റാക്കറ്റ് അടിച്ചുപൊട്ടിച്ച് രോഷംതീർത്തു!

Djokovic
SHARE

ദോഹ∙ ഖത്തർ ഓപ്പൺ ടെന്നിസ് സെമിയിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന് അട്ടിമറിത്തോൽവി. ലോക ഇരുപത്തിനാലാം നമ്പർ സ്പെയിനിന്റെ റോബർടോ ബൗറ്റിസ്റ്റ ആഗട്ടാണ് 6-3, 6-7 (8/6), 6-4ന് സെ‍ർബിയൻ താരത്തെ കീഴടക്കിയത്. ചെക്ക് റിപ്പബ്ലിക് താരം തോമസ് ബെർഡിച്ചാണ് ഫൈനലിൽ ബൗറ്റിസ്റ്റയുടെ എതിരാളി. സീസണിൽ ജോക്കോവിച്ചിന്റെ ആദ്യ തോൽവിയാണിത്. രണ്ടരമണിക്കൂർ നീണ്ട പോരാട്ടത്തിൽ, ആദ്യ സെറ്റ് നേടിയ ശേഷം ജോക്കോവിച്ച് പിന്നാക്കം പോവുകയായിരുന്നു. കളി തോൽക്കുമെന്നായപ്പോൾ റാക്കറ്റ് നിലത്തടിച്ചു പൊട്ടിച്ചാണ് ജോക്കോവിച്ച് രോഷം തീർത്തത്.  

 ജീവിതകാലമത്രയും ഞാൻ ഈ മൽസരവും വിജയവും ഓർത്തിരിക്കും –  ബൗറ്റിസ്റ്റ പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TENNIS
SHOW MORE
FROM ONMANORAMA